ഹൈദരാബാദ്- തെന്നിന്ത്യന്‍ താര സുന്ദരി നിക്കി ഗല്‍റാണി പുര നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. ചില ദിലീപ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് നിക്കി ഗല്‍റാണി. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. തെലുങ്ക് നടന്‍ ആദിയുമായുള്ള ചുറ്റിക്കളി തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെ ആയെന്നാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ഇംഗഌഷ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴെല്ലാം ഔദ്യോഗികമായിരിക്കുന്നു, ഇതേ പത്രം ഈ മാസം 24ന് നടന്ന എന്‍ഗേജ്‌മെന്റ് വാര്‍ത്തയും പുറത്തു വിട്ടു.
നിക്കി ഗല്‍റാണിയുടെയും നടന്‍ ആദിയുടെയും വിവാഹനിശ്ചയം മാര്‍ച്ച് 24നായിരുന്നു. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി 'ഒക്ക വി ചിത്തിരം' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ചയം. രണ്ടു പേരും ഇന്‍സ്റ്റഗ്രാമില്‍ നിശ്ചയം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തു. ഇതു കണ്ട ഫാന്‍സിനും ആവേശം മൂത്തു. സമൂഹ മാധ്യമങ്ങളില്‍ ആശംസാ പ്രവാഹമായിരുന്നു. ദമ്പതികളുടെ ചേര്‍ച്ചയെ വര്‍ണിക്കുന്നതായിരുന്നു പ്രതികരണങ്ങളേറെയും.