Sorry, you need to enable JavaScript to visit this website.

വാട്‌സാപ് വോയിസ് കോളുകളില്‍ മൊബൈല്‍ ഡാറ്റ ഉപയോഗം കുറയ്ക്കാം

മെസേജുകള്‍ അയക്കുന്നതിന് ലോകമെമ്പാടും ഉപയോഗിക്കുന്ന ജനപ്രിയ പ്ലാറ്റ്‌ഫോമായ വാടസാപ് ഇപ്പോള്‍ ധാരാളം പേര്‍ ഓഡിയോ, വിഡിയോ കോള്‍ ചെയ്യാനും ഉപയോഗിക്കുന്നു. സന്ദേശമയക്കാനാണ്  പ്രാഥമികമായി വാട്‌സാപ് ഉപയോഗിക്കുന്നതെങ്കിലും കോള്‍ ചെയ്യാന്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ വോയ്‌സ് കോളുകള്‍ക്കും വീഡിയോ കോളുകള്‍ക്കും ഇപ്പോള്‍ വാട്‌സാപ് ഉപയോഗിക്കുന്നു.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് ഗ്രൂപ്പ് കോളുകളടക്കം എളുപ്പമാക്കി എന്നതു തന്നെയാണ് കാരണം.
സന്ദേശമയക്കുന്നതുമായി  താരതമ്യം ചെയ്യുമ്പോള്‍ വാട്‌സാപ്പ് കോളുകള്‍ ചെയ്യുമ്പോള്‍  വലിയ തോതില്‍  മൊബൈല്‍ ഡാറ്റ പോകുന്നുവെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടാറുണ്ട്.
വാട്‌സാപ്പ് വോയ്‌സ് കോളുകള്‍ മിനിറ്റില്‍ 720 കെ.ബി ഡാറ്റ ഉപയോഗിക്കുന്നുവെന്ന് നേരത്തെ ആന്‍ഡ്രോയിഡ് കണക്കാക്കിയിരുന്നു.  ഇത് വലിയ ഡാറ്റ നഷ്ടമായി കാണാനാകില്ലെങ്കിലും  ദൈര്‍ഘ്യമേറിയ കോളുകളാണെങ്കില്‍ പ്രതിദിന ഡാറ്റ പരിധിയെ ബാധിക്കാം.

ഇത്തരം സന്ദര്‍ഭങ്ങളില്‍  മൊബൈല്‍ ഡാറ്റ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഫീച്ചര്‍ വാട്‌സാപ്പിലുണ്ട്.  ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളാണെങ്കില്‍ വാട്‌സാപ് തുറന്ന ശേഷം  സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള 'ത്രീ ഡോട്ട്' ഐക്കണില്‍ ടാപ്പ് ചെയ്യുക.
മെനുവില്‍ നിന്ന്, സെറ്റിംഗ്‌സ് സെലക്ട് ചെയ്യുക. തുടര്‍ന്ന് സ്‌റ്റോറേജ്, ഡാറ്റ  ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. കോളുകള്‍ക്കായി കുറച്ച് ഡാറ്റ ഉപയോഗിക്കുക എന്നത് ഓണ്‍ ചെയ്യുക.  
ഐഫോണില്‍  വാട്‌സാപ് തുറന്ന ശേഷം സ്‌ക്രീനിന്റെ താഴെ വലത് കോണിലുള്ള സെറ്റിംഗ്‌സ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് മെനുവില്‍നിന്ന് സ്റ്റോറേജ്, ഡാറ്റ സെലക്ട് ചെയ്യാം.
നെറ്റ്‌വര്‍ക്ക് സെക്് ഷനില്‍  കോളുകള്‍ക്കായി കുറച്ച് ഡാറ്റ ഉപയോഗിക്കുക എന്നത് ഓണ്‍ ചെയ്യുക.
വോയ്‌സ് കോളുകളെ പോലെ വീഡിയോ കോളുകള്‍ക്കും കൂടുതല്‍  മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നുണ്ടെങ്കിലും നിലവില്‍ വീഡിയോ കോളുകള്‍ക്ക് മൊബൈല്‍ ഡാറ്റ ഉപയോഗം കുറയ്ക്കുന്നതിനുള്ള  ഫീച്ചര്‍ വന്നിട്ടില്ല.

 

Latest News