Sorry, you need to enable JavaScript to visit this website.

VIDEO മകളുടെ മൃതദേഹം തോളിലേറ്റി അച്ഛന്‍ 10 കിലോമീറ്റര്‍ നടന്നു; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

അംബികാപൂര്‍- ഛത്തീസ്ഗഡിലെ സുര്‍ഗുജ ജില്ലയില്‍ ആശുപത്രിയില്‍ മരിച്ച ഏഴു വയസ്സുകാരി മകളുടെ മൃതദേഹം ചുമലിലേറ്റി പിതാവ് 10 കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തിച്ചു. ഈ വിഡിയോ വെള്ളിയായാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ആരോഗ്യ മന്ത്രി ടി എസ് സിങ് ദേവ് അന്വേഷണത്തിന് ഉത്തരവിട്ടു. ലഖന്‍പൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെള്ളിയാഴ്ച രാവിലെയാണ് സുരേഖ എന്ന പെണ്‍കുട്ടി മരിച്ചത്. എന്നാല്‍ മൃതദേഹം വീ്ട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കിനല്‍കുന്നതിനു മുമ്പ് തന്നെ പിതാവ് ഈശ്വര്‍ ദാസ് മകളുടെ മൃതദേഹവുമായി പോകുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. 

വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടിയുടെ ഓക്‌സിജന്‍ നില വളരെ താഴെയായിരുന്നു. ഏതാനും ദിവസങ്ങളായി കുട്ടിക്ക് നല്ല പനിയുണ്ടായിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. ആവശ്യമായ എല്ലാ ചികിത്സകളും നല്‍കിയെങ്കിലും രാവിലെ 7.30ഓടെ മരിക്കുകയായിരുന്നു- ആരോഗ്യ കേന്ദ്രത്തിലെ റൂറല്‍ മെഡിക്കല്‍ അസിസ്റ്റന്റ് ഡോ. വിനോദ് ഭാഗര്‍ഗവ് പറഞ്ഞു. ശവമഞ്ചം ഉടന്‍ എത്തിക്കുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത് 9.20നാണ് എത്തിയത്. അപ്പോഴേക്കും ഈശ്വര്‍ ദാസ് മകളുടെ മൃതദേഹവുമായി ആശുപത്രി വിട്ടിരുന്നു. 

വിഡിയോ വളരെ അലോസരപ്പെടുത്തുന്നതാണും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസറോട് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി ടി എസ് സിങ് പറഞ്ഞു. ചുമതലയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ നീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest News