Sorry, you need to enable JavaScript to visit this website.

ഐ.എഫ്.എഫ്.കെ സുവര്‍ണ ചകോരം സ്വീഡിഷ് ചിത്രം ക്ലാര സോളക്ക്

തിരുവനന്തപുരം 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോര പുരസ്‌കാരം സ്വീഡിഷ് ചിത്രമായ 'ക്ലാര സോള'യ്ക്ക്. മികച്ച സംവിധായിക/ സംവിധായകനുള്ള പുരസ്‌കാരം കാമില കംസ് ഔട്ട് ടുനെറ്റിലൂടെ ഇനെസ് മരിയ ബരിനേവോ നേടി. മികച്ച നവാഗത സംവിധായിക/ സംവിധായകനുള്ള പുരസ്‌കാരം ക്ലാര സോളയിലൂടെ നതാലി മെസെന്‍ സ്വന്തമാക്കി.

മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം വിനോദ് രാജ് സംവിധാനം ചെയ്ത കൂഴങ്കള്‍ സ്വന്തമാക്കി. മികച്ച മലയാള ചിത്രം 'നിഷിദ്ധോ'.

നെറ്റ്പാക്ക് പുരസ്‌കാരം-കൂഴങ്കള്‍ ( വിനോദ് രാജ് )

നെറ്റ്പാക്ക് പുരസ്‌കാരം (മലയാളം)- ആവാസ വ്യൂഹം(കിഷന്‍)

ഫിപ്രസ്‌ക്രി പുരസ്‌കാരം - യു റിസംബിള്‍ മി

ഫിപ്രസ്‌ക്രി പുരസ്‌കാരം (മലയാളം)- ആവാസവ്യൂഹം

 

Latest News