ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ രണ്ടാം തവണയും മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലഖ്‌നൗ സ്‌റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യാതിഥി ആയിരുന്നു. കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായി തുടരും. ദിനേശ് ശര്‍മക്കുപകരം ബ്രിജേഷ് പഥക്ക് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 52 അംഗ മന്ത്രിസഭയാണ് രണ്ടാം യോഗി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗ്, ബേബി റാണി മൗര്യ തുടങ്ങിയവര്‍ മന്ത്രിമാരാണ്. 403 സീറ്റുകളില്‍ 255 സീറ്റുകള്‍ നേടിയാണ് രണ്ടാം യോഗി സര്‍ക്കാര്‍ അധികാരത്തിലേറിയത്.
പ്രധാനമന്ത്രിക്ക് പുറമേ, കേന്ദ്രമന്ത്രിമാരും ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാര്‍, കങ്കണ റണാവത്, ബോണി കപൂര്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. പുതി ഇന്ത്യയ്ക്ക് പുതിയ യു.പി എന്ന മുദ്രാവാക്യമാണ് രണ്ടാം യോഗി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.
ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബ്രിജേഷ് പഥക് മായാവതിയുടെ ബിഎസ്പിയില്‍ നിന്നാണ് ബിജെപിയിലെത്തിയത്.