ബംഗളൂരു- ഭാവിയില്‍ മുസ്ലിംകളും ക്രിസ്ത്യാനികളും ആര്.എസ്.എസിന്റെ ഭാഗമാകുമെന്ന് മന്ത്രിയും ഞങ്ങളുടെ ആര്.എസ്.എസെന്ന് സ്പീക്കറും പറഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടക നിയമസഭയില്‍ ബഹളം.
എല്ലാവരും ആര്.എസ്.എസിനെ സ്വീകരിക്കുന്ന കാലം വിദൂരമല്ലെന്ന് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കോണ്‍ഗ്രസ് എം.എല്‍.എ സമീര്‍ അഹ്്മദ് ഖാനോടാണ് പറഞ്ഞത്. ഇതിനു പിന്നാലെ ആയിരുന്നു ഗ്രാമ വികസന മന്ത്രി കെ.എസ്. ഈശ്വരപ്പെയുടെ പ്രസ്താവന.
വ്യക്തി ബന്ധങ്ങള്‍ക്കാണ് പ്രാധാന്യമെന്നും പാര്‍ട്ടി ഭിന്നതകള്‍ പിന്നീടാണെന്നും പ്രതിപക്ഷ നേതാവ് സിദ്ധ രാമയ്യ പറഞ്ഞതിനു പിന്നാലെ ഞങ്ങളുടെ ആര്.എസ്.എസിനെ കുറിച്ച് നിങ്ങള്‍ക്ക് മോശം വിചാരം വേണ്ട എന്ന് സ്പീക്കര്‍ പറയുകയായിരുന്നു. സ്പീക്കറുടെ കസേരയില്‍ ഇരുന്ന് ഞങ്ങളുടെ ആര്.എസ്.എസ് എന്ന് പറയാമോ എന്ന് കോണ്‍ഗ്രസ് എം.എല്‍.എ സമീര്‍ ഖാന് ഇടപെട്ട് ചോദിച്ചു.
ഞങ്ങളുടെ ആര്.എസ്.എസ് തന്നെയാണെന്നും അധികം വൈകാതം നിങ്ങളുടെ ആര്.എസ്.എസ് ആകുമെന്നും സ്പീക്കര്‍ മറുപടി നല്കി. ഞങ്ങളുടേത് ഒരിക്കലും ആകില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ അപ്പോള്‍ തന്നെ പ്രതികരിച്ചു.