Sorry, you need to enable JavaScript to visit this website.

ജനാബ് സേനയും പച്ച രക്തവും, ശിവസേനയെ പരിഹസിച്ച് ബി.ജെ.പി

മുംബൈ- കശ്മീര്‍ ഫയല്‍സ് സിനിമ കാണാനെത്തിയ സ്ത്രീകളോട് കാവി ഷാള്‍ മാറ്റാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേനയെ പരിഹസിച്ച് ബി.ജെ.പി. നാസിക്കിലെ സിനിമാ തിയേറ്ററില്‍ കയറുന്നതിന് മുമ്പാണ് ചില സ്ത്രീകളോട് കാവി ഷാള്‍ മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇതാണോ നിങ്ങളുടെ  ഹിന്ദുത്വമെന്ന് പ്രതിപക്ഷമായ ബിജെപി സംസ്ഥാന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ചോദിച്ചു.
ബുധനാഴ്ചയാണ് വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത സിനിമ കാണാന്‍ തിയേറ്ററിനുള്ളിലേക്ക് പോകുന്നതിന് മുമ്പ് സ്ത്രീകളോട് കാവി ഷാള്‍ നീക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
താക്കറെയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഇപ്പോള്‍ 'ജനബ് സേന' ആയി മാറിയെന്ന് ബി.ജെ.പി ട്വിറ്ററില്‍ ആരോപിച്ചു. താക്കറെയുടെ ഓഫീസിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍  ടാഗ് ചെയ്തുകൊണ്ടാണ് ബി.ജെ.പിയുടെ ട്വീറ്റ്. ശിവസേനയുടെ ഹിന്ദുത്വ പ്രതിബദ്ധതയെ ചോദ്യം ചെയ്യാന്‍ പച്ച രക്തമെന്ന വാക്കും ബി.ജെ.പി ഉപയോഗിച്ചു.

കശ്മീരില്‍നിന്നുള്ള പണ്ഡിറ്റുകളുടെ പലായനം വിഷയമാക്കിയുള്ള കശ്മീര്‍ ഫയല്‍സ് ചിത്രം നേരത്തെ തന്നെ വിവാദമായിരുന്നു. വിദ്വേഷ പ്രചാരണത്തിനാണ് ബി.ജെ.പിയും സംഘ്പരിവാറും സിനിമയെ ഉപയോഗിക്കുന്നത്.
മധ്യപ്രദേശും ഗുജറാത്തും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ചിത്രത്തെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

Latest News