Sorry, you need to enable JavaScript to visit this website.

അറേഞ്ച്ഡ് വിവാഹത്തില്‍ താല്‍പര്യമില്ല- അനിഘ 

കൊച്ചി- ബാലതാരമായി സിനിമയിലേക്ക് എത്തി യുവാനായികയായി വളര്‍ന്ന താരമാണ് അനിഘ സുരേന്ദ്രന്‍. ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തിലേയും മറ്റ് ഭാഷകളിലേയും മുന്‍ നിരതാരങ്ങളോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചൊരു താരം കൂടിയാണ് അനിഘ.
സിനിമക്കൊപ്പം തന്നെ അനിഘയുടെ ഫോട്ടോഷൂട്ടുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. തന്റെ വിവാഹ സങ്കല്‍പ്പത്തെ കുറിച്ചും ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചുമെല്ലാം അഭിമുഖത്തില്‍ സംസാരിക്കുകയാണ് താരം.
'ടീനേജിലേക്ക് എത്തുമ്പോള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യുന്ന കാര്യമാണ് വിവാഹത്തെ കുറിച്ച്. അങ്ങനെ ഞാനും സംസാരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തേക്ക് ഞാന്‍ വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കാനെ പോവുന്നില്ല. പക്ഷേ വിചാരിച്ചത് പോലൊരാളെ തന്നെ കിട്ടുകയാണെങ്കില്‍ ഞാന്‍ അതിന് എതിരൊന്നും നില്‍ക്കില്ല. അതൊക്കെ വരുന്നത് വെച്ച് നോക്കേണ്ടി വരും.
എന്തായാലും അറേഞ്ച്ഡ് മ്യാരേജ് ഒന്നും എനിക്ക് പറ്റിയ പരിപാടി അല്ല. അങ്ങനെ ഒരാളെ കാണുകയാണെങ്കില്‍ തീര്‍ച്ചയായും നോക്കാം. കല്യാണം കഴിക്കുകയാണെങ്കില്‍ ഞാന്‍ ആരെയും ക്ഷണിക്കുകയേ ഇല്ല. വളരെ ഇന്റിമേറ്റ് ആയിട്ടുള്ള വിവാഹമാണ് ആഗ്രഹിക്കുന്നത്,'താരം പറയുന്നു.അടുത്ത സുഹൃത്തുക്കളില്‍ നിന്നും എന്തെങ്കിലും മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അനിഘയുടെ മറുപടി. ഹെസ്‌കൂള്‍ തുടങ്ങുന്ന സമയത്ത് അങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടാവുന്നത് ഭയങ്കര കോമണ്‍ ആണ്. വലിയൊരു അനുഭവം അല്ലെങ്കിലും ചെറിയ രീതിയിലൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് അങ്ങനെ തന്നെ പോവുകയും ചെയ്തു. തിരിച്ച് ആ റിലേഷന്‍ഷിപ്പുകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു, അത്രയേ ഉള്ളു,' അനിഘ കൂട്ടിച്ചേര്‍ത്തു.
 

Latest News