വാഷിംഗ്ടണ്‍- യു.എസിലെ പ്രഥമ വനിതാ സ്റ്റേറ്റ് സെക്രട്ടറി മെഡലിന് ഓള്‍ബ്രൈറ്റ് അന്തരിച്ചു. 85 വയസ്സായിരുന്നു. ബില്‍ ക്ലിന്റന് പ്രസിഡന്റ് ആയിരിക്കെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായത്. രണ്ടാം ലോകയുദ്ധത്തിനിടെ സ്വദേശമായ ചെക്കോസ്ലാവോക്യയിലെ നാത്സി അധിനിവേശത്തില്‍നിന്നു രക്ഷ തേടി യുഎസില്‍ അഭയം തേടിയതാണ് മാഡലിന് ഓള്‍ബ്രൈറ്റിന്റെ കുടുംബം. ബോസ്നിയയില്‍ സെര്‍ബുകള്‍ നടത്തിയ കൂട്ടക്കൊലയ്ക്കെതിരെ സ്വീകരിച്ച നിലപാടുകളിലൂടെ ശ്രദ്ധേയയായി.1990കളിലെ ബാള്‍ക്കന്‍ യുദ്ധം, റുവാണ്ട കൂട്ടക്കൊല എന്നീ പ്രശ്നങ്ങളില്‍ അമേരിക്കയുടെ വിദേശനയ രൂപീകരണത്തില്‍ മുഖ്യപങ്കു വഹിച്ചു.