Sorry, you need to enable JavaScript to visit this website.

'ഒരുത്തി'യിലെ ഒരുത്തി കല്‍പറ്റ എമിലിയിലുണ്ട് 

കല്‍പറ്റ-നവ്യ നായരുടെ സിനിമയിലേക്കുള്ള രണ്ടാം വരവ് ഗംഭീരമാക്കിയ രാധാമണിയെന്ന ഒരുത്തിക്ക് കാരണമായ പ്രതികരണത്തിന്റെ തീ നിറച്ച ആ വീട്ടമ്മ വയനാട്ടിലുണ്ട്. എ.ഐ വൈ എഫിന്റെ വയനാട് ജില്ലാ വൈസ് പ്രസിഡന്റു കൂടിയായ എസ്. സൗമ്യ . തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവം അഭ്രപാളികളിലെത്തിയതിന്റെ സന്തോഷത്തിലാണ് കല്‍പ്പറ്റ എമിലിയിലെ വീട്ടില്‍ സൗമ്യ .
നവ്യനായര്‍ ടൈറ്റില്‍ റോള്‍ ചെയ്യുന്ന ഒരുത്തീയിലെ 'രാധാമണി രൂപകൊണ്ടത് കൊല്ലം കരുനാഗപള്ളി സ്വദേശിനിയായ സൗമ്യയുടെ നേര്‍ ജീവിതത്തില്‍ നിന്നാണ്. സൗമ്യയിന്ന് വയനാട്ടിലുണ്ട്. 2017 ഡിസംബര്‍ മാസത്തിലെ ഒരു ദിവസം രാത്രി 8 മണിയോടെ തൊഴില്‍ ചെയ്യുന്ന കടയില്‍ നിന്ന് വീട്ടിലേക്ക് പതിവു പോലെ വരുന്ന വഴിയാണ് സൗമ്യയുടെ കഴുത്തിലെ സ്വര്‍ണ്ണ മാല ബൈക്കിലെത്തിയ ഇരുവര്‍ സംഘം തട്ടിയെടുത്തത്. ആദ്യം പകച്ചു പോയെങ്കിലും ആത്മധൈര്യം വീണ്ടെടുത്ത് സൗമ്യ മോഷ്ടാക്കളുടെ പിന്നാലെ കുതിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം തിരക്കഥാകൃത്ത് സുരേഷ് ബാബുവും സംവിധായകര്‍ വി.കെ പ്രകാശും സൗമ്യയില്‍ നിന്ന് ഒരുത്തിയെ തീ പോലെ ഒരുക്കി.
സാധാരണ സ്ത്രീയായ തനിക്ക് അപ്പോള്‍ അങ്ങനെ നിര്‍ബന്ധമായും പ്രതികരിക്കേണ്ട സാഹചര്യമുണ്ടാവുകയായിരുന്നു. പുതിയ കാല സാഹചര്യങ്ങളില്‍ അതു കൊണ്ട് തന്നെ എല്ലാ മനുഷ്യരും പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ശരീരികമായും മാനസികമായും സാഹചര്യങ്ങളെ നേരിടാന്‍ പഠിക്കണമെന്നും സൗമ്യ പറഞ്ഞു. ഒരു പക്ഷേ ഇനിയിങ്ങനെ ഒരു സാഹചര്യം തനിക്ക് നേരിടാന്‍ പറ്റുമോന്ന് അറിയില്ല. 

Latest News