Sorry, you need to enable JavaScript to visit this website.

വിനായകന്റെ സെക്‌സ് പരാമര്‍ത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ല, നടി നവ്യനായരുടെ മറുപടി

കൊച്ചി- നടന്‍ വിനായകന്റെ വിവാദ പരാമര്‍ശങ്ങളില്‍ എന്തുകൊണ്ട് അപ്പോള്‍ പ്രതികരിച്ചില്ലെന്ന് ചോദ്യത്തിനു മറുപടിയുമായി നടി നവ്യ നായര്‍.  അപ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നാണ്  നവ്യയുടെ വിശദീകരണം. മീ ടു വുമായി ബന്ധപ്പെടുത്തി വിനായകന്‍ നടത്തിയ പരാമര്‍ശങ്ങളോട് യോജിപ്പില്ലെന്നും നവ്യ പറഞ്ഞു.
നവ്യ നായരേയും വിനായകനേയും പ്രധാന കഥാപാത്രങ്ങളാക്കി വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശങ്ങള്‍. മീ ടു എന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കില്‍ താന്‍ അത് വീണ്ടും ചെയ്യുമെന്നാണ് നടന്‍ പറഞ്ഞു.  
'എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല' വിനായകന്‍ പറഞ്ഞു.

 

Latest News