സൂപ്പര്‍മാര്‍ക്കറ്റില്‍ പഞ്ചസാരക്കുവേണ്ടി തമ്മിലടിക്കുന്ന റഷ്യക്കാരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഉക്രൈനുമായി യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഒരാള്‍ക്ക് പത്ത് കിലോ പഞ്ചസാര മാത്രമെന്ന് റഷ്യയിലെ പല കടകളും നിബന്ധന ഏര്‍പ്പെടുത്തിയിരിക്കയാണ്. 2015 നുശേഷം വാര്‍ഷിക പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്നിരിക്കെ പഞ്ചസാരയുടെ വിലയും കുതിച്ചുയര്‍ന്നിരുന്നു.
പഞ്ചസാര കിട്ടാന്‍ പല സൂപ്പര്മാര്ക്കറ്റകളിലും ആളുകള്‍ തിരക്ക് കൂട്ടുന്ന വീഡിയോകളാണ് പുറത്തുവരുന്നത്.
റഷ്യ-ഉക്രൈന് യുദ്ധ പശ്ചാത്തലത്തില്‍ സാധാരണക്കാര്‍ അനുഭവിക്കുന്ന ദുരിതം കാണിക്കാനാണ് ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും ഇത്തരം വീഡിയോകള്‍ ആളുകള്‍ പ്രചരിപ്പിക്കുന്നത്.
Сахарные бои в Мордоре продолжаются pic.twitter.com/hjdphblFNc
— 10 квітня (@buch10_04) March 19, 2022