ന്യൂദല്‍ഹി- രാജ്യത്തെ എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്കാന് ആലോചിക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി .
ചില രാജ്യങ്ങളില്‍ കൊറോണ വൈറസ് കേസുകളുടെ വര്‍ധന കണക്കിലെടുത്ത് രാജ്യത്ത് എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇത്തരമൊരും നിര്‍ദ്ദേശം പരിഗണനയിലില്ലെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഏതു വാക്സിനായാലും 18 വയസ്സില്‍ കൂടുതലുള്ള ഏല്ലാവര്‍ക്കും ബുസൂറ്റര് ഡോസ് നല്കാന് പരിപാടിയില്ല. മുതിര്‍ന്ന പൗരന്മാര്ക്ക് ബൂസ്റ്റര്‍ ഡോസ് നല്കുന്ന കാര്യം ആലോചിക്കുന്നതായി
റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കിയ വിവരങ്ങളാണ് വാര്‍ത്തയുടെ അടിസ്ഥാനമെന്ന് ഏജന്‍സി വ്യക്തമാക്കിയിരുന്നു.
നിലവില്‍, ആരോഗ്യ, മുന്‍നിര പ്രവര്‍ത്തകര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും മാത്രമാണ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അനുവാദമുള്ളത്.
കഴിഞ്ഞ ജനുവരി 10 മുതലാണ് ഈ ഗ്രൂപ്പുകള്‍ക്ക് മുന്‍കരുതല്‍ ഡോസ് നല്കിത്തുടങ്ങിയത്.