Sorry, you need to enable JavaScript to visit this website.

മാറ്റിനി ഡയറക്ടേഴ്‌സ് ഹണ്ട്; മൂന്നാം റൗണ്ടിലെ 10 സംവിധായകരെ പ്രഖ്യാപിച്ചു

കൊച്ചി- കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്‌സ് ഹണ്ട് മൂന്നാം റൗണ്ടിലെ വിജയികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത സംവിധായകരും ഷോര്‍ട്ഫിലിമുകളും യഥാക്രമം: എബ്രഹാം സൈമണ്‍ (ബ്രാല്‍), സാം സിബിന്‍ (സക്കര്‍), ബേസില്‍ ഗര്‍ഷോണ്‍ (ചേട്ടന്‍), ആകാശ് നാരായണന്‍ (ത്രിശംഖ്), നിധിന്‍ അനിരുദ്ധന്‍ (ഒരു വോട്ട്), ഹൃസണ്‍ പി എസ് (ടൈം ലൂപ്പ്), വര്‍ഷ വാസുദേവ് (എന്റെ നാരായണിക്ക്), അജു അജീഷ് (കാക്ക), ജോഫിന്‍ വര്‍ഗീസ് (ബോംബ് കഥ), റാഷിദ് (ചൈന വന്‍മതില്‍).
സിജു വില്‍സണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജിബു ജേക്കബ്, സുഗീത്, ലിയോ തദ്ദേവൂസ്, നിഷാദ് കോയ, കണ്ണന്‍ താമരക്കുളം, ഷിനോയ് മാത്യു, എന്‍ എം ബാദുഷ, എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.

https://www.malayalamnewsdaily.com/sites/default/files/2022/03/21/direcors1.jpg

മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്‌ഫോം ആണ് മാറ്റിനി ലൈവ്. പ്രശസ്ത നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനര്‍ കൂടിയായ ബാദുഷയും, നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ ലോഗോ ലോഞ്ച് ഫഹദ് ഫാസിലും, പൃഥ്വിരാജുമാണ് നിര്‍വഹിച്ചത്.
കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്‌സ് ഹണ്ട് വളരെയേറെ ശ്രദ്ധനേടിയിരുന്നു. മൂന്നു ഘട്ടങ്ങളിലായി മുപ്പത് സംവിധായകരെ തിരഞ്ഞെടുക്കുകയും അതില്‍ നിന്ന് മികച്ചൊരു സംവിധായകനെയും തിരഞ്ഞെടുക്കുന്നു.  30 സംവിധായകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് ലഭിക്കുന്നത് മാറ്റിനി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള  അവസരമാണ്. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് സംവിധായകരെ നടന്‍ കുഞ്ചാക്കോ ബോബന്‍  പ്രഖ്യാപിച്ചിരുന്നു. ശേഷം രണ്ടാം ഘട്ടത്തിലെ പത്തു പേരെയും തിരഞ്ഞെടുത്തു കഴിഞ്ഞു.
തിരഞ്ഞെടുക്കുന്ന 30 വീഡിയോകളില്‍ ഏറ്റവും മികച്ച വീഡിയോക്ക് മാറ്റിനി നല്‍കുന്നത് ഒരു ലക്ഷം രൂപ ക്യാഷ് െ്രെപസാണ്. കൂടാതെ പത്ത് സംവിധായകര്‍ക്ക് മാറ്റിനി തന്നെ നിര്‍മ്മിക്കുന്ന വെബ്‌സീരിസുകള്‍ സംവിധാനം ചെയ്യാനുള്ള അവസരവുമുണ്ട്. ഒപ്പം 29 വീഡിയോകള്‍ക്കും 10,000 രൂപ വീതം ക്യാഷ് െ്രെപസും നല്‍കുന്നു. പത്ത് പേരടങ്ങുന്ന ജൂറിയാണ് ഈ വിജയികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

 

 

Latest News