ബെയ്ജിംഗ്- ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നുവീണു. ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഗുവാന്‍ക്സി മേഖലയില്‍ വുസു നഗരത്തിനു സമീപമാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.