മുംബൈ- മഹാരാഷ്ട്രയില്‍ എന്‍സിപിയുമായും കോണ്‍ഗ്രസുമായി സഖ്യത്ത് ഒരുക്കമാണെന്ന എഐഎംഐഎം വാഗ്ദാനം എന്‍സിപിയും തള്ളി. സംസ്ഥാനം ഭരിക്കുന്ന മഹാ വികാസ് അഘാഡിയെ പിന്തുണയ്ക്കാന്‍ തയാറാണെന്ന് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം എംപി ഇംതിയാസ് ജലീല്‍ പറഞ്ഞതിനു പിന്നാലെയാണ് വിഷയം ചര്‍ച്ചയായത്. എന്നാല്‍ എന്‍സിപിക്ക് ഈ സഖ്യത്തിന് താല്‍പര്യമില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ വ്യക്തമാക്കി. ഈ സഖ്യം അംഗീകരിക്കില്ലെന്ന് നേരത്തെ ശിവസേനയും വ്യക്തമാക്കിയിരുന്നു.
അവര്‍ക്ക് സഖ്യത്തെ കുറിച്ച് പറയാം. എന്നാല്‍ അവര്‍ പറയുന്ന പാര്‍ട്ടികള്‍ ആദ്യം ഇത് അംഗീകരിക്കണമെന്നു മാത്രം- ശരത് പവാര്‍ പറഞ്ഞു. ഇത്തരം സഖ്യങ്ങള്‍ ദേശീയ തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.