Sorry, you need to enable JavaScript to visit this website.

വിമതര്‍ക്ക് ഇമ്രാന്‍ ഖാന്റെ വിരട്ട്, മക്കള്‍ക്ക് കല്യാണം കിട്ടില്ല, പാര്‍ട്ടിയിലേക്ക് മടങ്ങിക്കോ....

ഇസ്്‌ലാമാബാദ്- വിമത പാര്‍ലമെന്റ് അംഗങ്ങളോട് മടങ്ങിവരാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അഭ്യര്‍ഥന. ഇല്ലെങ്കില്‍ സാമൂഹിക ബഹിഷ്‌കരണം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സ്‌നേഹമുള്ള പിതാവിനെപ്പോലെ മാപ്പു നല്‍കാന്‍ തയാറാണ്. പാര്‍ട്ടി ഘടനയിലേക്ക് വരിക, അല്ലെങ്കില്‍ സാമൂഹിക ബഹിഷ്‌കരണം നേരിടുക- തനിക്കെതിരായ അവിശ്വാസ പ്രമേയം അടുത്തുവരുന്നതിനിടെ ഖാന്‍ പറഞ്ഞു.
ഖൈബര്‍ പക്തൂണ്‍ഖായില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ നിങ്ങളെ വിശ്വസിക്കില്ല, രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ധാരണ വേണം. സാമൂഹിക മാധ്യമങ്ങളുടെ കാലമാണ്ിത്, ഒന്നും ഒളിച്ചുവെക്കാനാവില്ല- അദ്ദേഹം പറഞ്ഞു. 
നിങ്ങളുടെ മക്കള്‍ക്ക് വധൂവരന്മാരെ കിട്ടാത്ത സ്ഥിതി വരും, അവര്‍ സ്‌കൂളുകളില്‍ അവഹേളിക്കപ്പെടും, ഇക്കാര്യം മറക്കേണ്ട- അദ്ദേഹം പറഞ്ഞു.


 

Latest News