മുംബൈ- കൈയിൽ നടി സണ്ണി ലിയോണിന്റെ പേര് പച്ചകുത്തി യുവാവ്. യുവാവിന്റെ കൈ പിടിച്ച് കാണിക്കുന്ന വീഡിയോ സണ്ണി ലിയോൺ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. നല്ല ഭാര്യയെ കിട്ടാൻ ഭാഗ്യമുണ്ടാകട്ടെ എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ ഷെയർ ചെയ്തത്.
എക്കാലത്തും എന്നെ ഇഷ്ടപ്പെടുന്നുവെന്നറിയാം. കാരണം വേറെ ആരെയും തെരഞ്ഞെടുത്തില്ലല്ലോ. ഒരു ഭാര്യയെ കണ്ടെത്താൻ ഭാഗ്യം നേരുന്നു- സണ്ണി ലിയോൺ കുറിച്ചു.