കൊൽക്കത്ത- തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന് കരുതി കളികൾ അവസാനിച്ചിട്ടില്ലെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കാണാമെന്നും തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ വെല്ലുവിളി. അസംബ്ലിയിലാണ് മമത ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് എളുപ്പമാകില്ല. രാജ്യത്തെ ആകെയുള്ള എം.എൽ.എമാരിൽ പകുതിപേർ ബി.ജെ.പിയുടെ കൂടെയില്ല. പ്രതിപക്ഷ പാർട്ടികൾക്ക് കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുണ്ട്. യു.പി തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും സമാജ് വാദി പാർട്ടിക്കും കൂടുതൽ എം.എൽ.എമാരെ ലഭിച്ചിട്ടുണ്ട്. ഇതടക്കം രാജ്യത്ത് ബി.ജെ.പിക്ക് ഉള്ളതിനേക്കാൾ കൂടുതൽ എം.എൽ.എമാർ പ്രതിപക്ഷത്തിന് ഉണ്ടെന്നും മമത ബാനർജി പറഞ്ഞു.