സിനിമയില്‍നിന്ന് ഒരു നിര്‍മാതാവ് തന്നെ മാറ്റി നിര്‍ത്തിയതിനെ കുറിച്ചും പിന്നീട് പലരും ഒഴിവാക്കിയതിനെ കുറിച്ചും മോശം ഓര്‍മകള്‍ പങ്കുവെച്ച് നടി വിദ്യാ ബാലന്‍.
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ ജല്‍സയില്‍ ഷെഫാലി ഷായ്‌ക്കൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുകയാണ് വിദ്യാ ബാലന്‍.
കണ്ണാടിയില്‍ നോക്കാനുള്ള ധൈര്യം പോലുമില്ലാതിരുന്നു ഒരു കാലമായിരുന്നു അതെന്ന് നടി പറയുന്നു. ചുരുങ്ങിയ കാലത്തിനിടെയാണ് പല സിനിമകളിലും തനിക്ക് പകരക്കാരെ കണ്ടെത്തിയത്. ഒരു ഡസനിലധികം ചിത്രങ്ങളിലെങ്കിലും ഇങ്ങനെ തന്നെ മാറ്റിയെന്ന് താരം ഓര്‍മിക്കുന്നു. കരിയറില്‍ വല്ലാത്തൊരു ഘട്ടമായിരുന്നു അത്.
തനിക്ക് പകരം മറ്റൊരാളെ കണ്ടെത്തിയ ഒരു ദിവസം ദേഷ്യത്തോടെ പൊരിവെയിലത്ത് മറൈന്‍ െ്രെഡവില്‍ നിന്ന് ബാന്ദ്രയിലേക്ക് നടന്ന കാര്യം നടി അനുസ്മരിച്ചു.
അടുത്ത കാലത്തായി മുമ്പ് മാറ്റി നിര്‍ത്തിയവര്‍ തന്നെ വിളിച്ചു തുടങ്ങിയിട്ടുണ്ടെന്ന് പ്രഭാത് ഖബറിനു നല്‍കിയ അഭിമുഖത്തില്‍ വിദ്യാ ബാലന്‍ പറഞ്ഞു. എന്നാല്‍ അവരുടെ സിനിമകളുടെ ഭാഗമാകാന്‍ തയാറല്ലെന്ന് വിനയത്തോടെ അറിയിക്കുകയാണ് ചെയ്തത്.
13 സിനിമകളില്‍നിന്നാണ് അവര്‍ എന്നെ പുറത്താക്കിയിരുന്നത്.
പകരക്കാരിയെ കണ്ടെത്തിയ ഒരു നിര്‍മ്മാതാവില്‍നിന്നുള്ള പെരുമാറ്റം വളരെ മോശമായിരുന്നു. സ്വയം വൃത്തികെട്ടവളായി തോന്നിയെന്നും ആറ് മാസത്തോളം കണ്ണാടിയില്‍ നോക്കാനുള്ള ധൈര്യം പോലുമില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.