Sorry, you need to enable JavaScript to visit this website.

പുതിയ കോവിഡ് വകഭേദം ഇസ്രായിലില്‍ കണ്ടെത്തി

ജെറുസലം- കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി ഇസ്രായില്‍ ആരോഗ്യ മന്ത്രാലയം. ഒമിക്രോണിന്റെ രണ്ടു ഉപ വകഭേദങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായതാണ് ഈ പുതിയ വകഭേദമെന്നും ഇത് ലോകത്ത് മറ്റൊരിടത്തും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇസ്രായീലി അധികൃതര്‍ പറയുന്നു. ബെന്‍ ഗുരിയൊന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് ഈ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പനിയുടെ ചെറിയ ലക്ഷണങ്ങളും തലവേദനയും പേശീ തളര്‍ച്ചയുമാണ് ഇതു ബാധിച്ച രണ്ടു രോഗികളില്‍ കാണുന്നത്. ഇതിന് പ്രത്യേക ചികിത്സ വേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു. 

ഈ വകഭേദം അപകടകാരിയല്ലെന്ന് ഇസ്രായിലിന്റെ കോവിഡ് പ്രതിരോധ സംഘത്തിന്റെ മേധാവി സല്‍മാന്‍ സര്‍ക പറഞ്ഞു. രണ്ട് വകഭേദങ്ങള്‍ ചേര്‍ന്ന് പുതിയ വകഭേദം രൂപപ്പെടുന്നത് പുതിയ പ്രതിഭാസമല്ല. ഈ വകഭേദം ഗൗരമേറിയ കേസുകള്‍ക്ക് ഇടവരുത്തില്ലെന്നാണ് ഈ ഘട്ടത്തിലെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News