ന്യൂദല്‍ഹി- പഞ്ചാബില്‍ ഭഗവന്ത് സിങ് മാന്റെ സത്യപപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മകനും മകളും അമേരിക്കയില്‍നിന്ന് നാട്ടിലെത്തി. മാന്‍ എപ്പോഴും തന്റെ പ്രാര്‍ഥനയിലുണ്ടെന്ന് 2015 ല്‍ അദ്ദേഹവുമായി വേര്‍പിരിഞ്ഞ ഇന്ദര്‍ പ്രീത് കൗര്‍ പറഞ്ഞു.
ഭഗവന്ത് സിങ് മാന്റെ നേതൃത്വത്തിലുള്ള ആം ആദ്മി മന്ത്രിസഭ ഇന്ന് സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങിന്റെ ജന്‍മഗ്രാമമായ നവന്‍ഷഹര്‍ ജില്ലയിലെ ഖട്കര്‍ കലനിലാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുക.