മുംബൈ- സെക്‌സി ആയ വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ വിലയില്ലാത്തവരാണെന്ന ചിന്താഗതി തിരുത്തണമെന്ന് ബോളിവുഡ് നടി നീന ഗുപത. സെക്‌സി വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ ട്രോള്‍ ചെയ്യുന്നവര്‍ അറിഞ്ഞിരിക്കണമെന്നു പറഞ്ഞുകൊണ്ടാണ് നടിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ.
സംസ്‌കൃതത്തില്‍ എംഫില്‍ എടുത്തിട്ടുള്ളയാളാണ്. ഇനിയും നിരവധി നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാനുണ്ട്. അതിനാല്‍ ഒരു സ്ത്രീ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ അവരെ വിലയിരുത്തരുത്.
ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നവരോടുളള സമൂഹത്തിന്റെ കാഴ്ച്ചപ്പാടിനെക്കുറിച്ചാണ് നീന പറയുന്നത്. താന്‍ ഇപ്പോള്‍ ധരിച്ചതുപോലുള്ള വസ്ത്രങ്ങളെ വിമര്‍ശിക്കരുതെന്നും ട്രോള്‍ ചെയ്യരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.
സെക്‌സിയായി തുടരുന്നതിന് പ്രായം ഒരു തടസ്സമല്ലെന്നും പ്രായം വെറും നമ്പര്‍ മാത്രമാണെന്നുമാണ് നടിയുടെ അഭിപ്രായം.