Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് നേതൃത്വം മാറിയേ  തീരൂ- കപില്‍ സിബല്‍

ന്യൂദല്‍ഹി- നെഹ്‌റു കുടുംബത്തോട് പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിന്റെ മാത്രമല്ല. നേതൃസ്ഥാനത്തേക്ക് മറ്റുള്ളവര്‍ക്ക് അവസരം നല്‍കേണ്ട സമയമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുലിന് എന്തധികാരമാണുള്ളതെന്നും കപില്‍ സിബല്‍ ചോദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോല്‍വി അത്ഭുതപ്പെടുത്തുന്നില്ല. 8 വര്‍ഷത്തിനിടെ പാര്‍ട്ടി വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. നേതൃത്വം യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നില്ലെന്നും സിബല്‍ തുറന്നടിച്ചു.
സബ്കി കോണ്‍ഗ്രസ് എന്നാല്‍ ഒരുമിച്ച് നില്‍ക്കുക മാത്രമല്ല, മറിച്ച് ബിജെപിയെ ആഗ്രഹിക്കാത്ത എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വം മാറുക തന്നെ വേണം. പരിഷ്‌ക്കാര നടപടികള്‍ കൊണ്ട് മാത്രം ഗുണം ഉണ്ടാകില്ല. അവസാന ശ്വാസം വരെ കോണ്‍ഗ്രസിന് വേണ്ടി പോരാടുമെന്നും കപില്‍ സിബല്‍ പറഞ്ഞു
 

Latest News