മോസ്‌കോ- റഷ്യയില്‍ ഇന്‍സ്റ്റഗ്രാമിന് നിരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ റഷ്യന്‍ യുവതി പൊട്ടിക്കരയുന്ന വിഡീയോ വൈറലായി.
ഇന്‍സ്റ്റഗ്രാമാണ് തന്റെ ജീവിത മാര്‍ഗമെന്നും അതില്‍നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നതെന്നും പറഞ്ഞുകൊണ്ടാണ് യുവതിയുടെ വീഡിയോ. ഉണരുന്നതു ഉറങ്ങുന്നതുമെല്ലാം ഇതുകൊണ്ടാണെന്നും ഇതു തന്റെ ആത്മാവു തന്നെയാണെന്നും അവര്‍ പറയുന്നു.
റഷന്‍ പ്രസിഡണ്ട് വഌദിമിര്‍ പുടിനെയും റഷ്യന്‍ സൈന്യത്തെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗത്തില്‍ മാതൃകമ്പനിയായ മെറ്റ നിലപാട് അയവ് വരുത്തിയതിന് പിന്നാലെ തിങ്കളാഴ്ച മുതലാണ് റഷ്യ ഫോട്ടോ, വീഡിയോ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ബ്ലോക്ക് ചെയ്തത്.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്റെ വെളിച്ചത്തില്‍ പുടിനെതിരായ പോസ്റ്റുകള്‍ അനുവദിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് ഇന്‍സ്റ്റഗ്രാമിനെ ബ്ലോക്ക് ചെയ്യാന്‍ റഷ്യന്‍ അധികൃതരെ പ്രകോപിപ്പിച്ചത്.