കീവ്- രാജ്യത്തെ സംഘര്‍ഷ മേഖലകളില്‍നിന്ന് 1,40,000-ത്തിലധികം സാധാരണക്കാരെ ഒഴിപ്പിച്ചതായി ദേശീയ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ ഉക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു.
ഞായറാഴ്ച, കീവ് മേഖലയിലെ പട്ടണങ്ങളില്‍നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും കിഴക്കന്‍ ലുഹാന്‍സ്‌ക് മേഖലയില്‍ നിന്ന് 5,000 പേരെ ഒഴിപ്പിക്കുകയും ചെയ്തതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ റഷ്യന്‍ ഷെല്ലാക്രമണം കാരണം ഉപരോധിക്കപ്പെട്ട തുറമുഖ നഗരമായ മരിയുപോളില്‍ എത്താന്‍ മാനുഷിക വാഹനവ്യൂഹം പരാജയപ്പെട്ടതായി അവര്‍ പറഞ്ഞു.