മധുര-അണ്ണാ ഡിഎംകെയില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ബന്ധുവുമായ ടിടിവി ദിനകരന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. മധുരൈയിലെ മേലൂരില്‍ നടന്ന ചടങ്ങിലാണ് അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നു പേരിട്ട പാര്‍ട്ടി പ്രഖ്യാപിച്ചത്. ചടങ്ങില്‍ ആയിരക്കണക്കിന് ദിനകരന്‍ അനുകൂലികള്‍ പങ്കെടുത്തു. ജയലളിതയുടേയും എംജിആറിന്റെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. അയോഗ്യാനക്കപ്പെട്ട പെരമ്പൂര്‍ എംഎല്‍എ പി വെട്രിവേലും ദിനകരനൊപ്പമുണ്ട്.
പ്രഷര്‍ കുക്കറാണ് പാര്‍ട്ടിയുടെ ചിഹ്നം. മധ്യത്തില്‍ ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത് കറുപ്പ്, വെള്ള, ചുവപ്പ് നിങ്ങളിലുള്ള പതാകയും ദിനകരം പ്രകാശനം ചെയ്തു. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില ഒറ്റുകാരില്‍നിന്ന് തിരിച്ചു പിടിക്കുന്നതുവരെ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ ചിഹനം പ്രഷര്‍ കുക്കറായിരിക്കുമെന്ന് ദിനകരന്‍ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ തേരോട്ടമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.