ന്യൂദല്‍ഹി- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം വലിയ ചര്‍ച്ചയായിരിക്കെ ഇന്ത്യയില്‍ ബി.ജെ.പിയുടേയും പ്രതിപക്ഷത്തിന്റേയും എം.എല്‍.എമാരുടെ കണക്ക് പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍.
പ്രതിപക്ഷ പാര്‍ട്ടികളില്‍ കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ എം.എല്‍.എമാരുള്ളതെന്നും 753 എം.എല്‍.എമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വിശ്വാസ്യതയുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് നിലകൊള്ളാന്‍ ഇതാണ് കാരണം. ഇതു തന്നെയാണ് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനും പരിഷ്‌കരണത്തിനും ന്യായീകരണം- അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതി നടന്നുകൊണ്ടിരിക്കെയാണ് ശശി തരൂരിന്റെ ട്വീറ്റ്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ തോല്‍വി നേരിട്ട പശ്ചാത്തലത്തിലാണ് അടിയന്തര പ്രവര്‍ത്തക സമിതി ചേര്‍ന്നത്.
ദല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് ഞായറാഴ്ച വൈകീട്ട് നാല് മണിക്കാണ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം ആരംഭിച്ചത്.