ന്യൂദൽഹി- പതിവു അറ്റകുറ്റപണിക്കിടെ ഇന്ത്യൻ മിസൈൽ പാക്കിസ്ഥാനിൽ പതിച്ചു. ഇക്കഴിഞ്ഞ ഒൻപതിനാണ് സാങ്കേതിക പിഴവ് സംബന്ധിച്ച് മിസൈൽ പാക് മണ്ണിൽ പതിച്ചത്. അന്വേഷണത്തിന് ഉത്തരവിട്ട ഇന്ത്യൻ സർക്കാർ സംഭവത്തിൽ അഗാധമായ ദുഖ രേഖപ്പെടുത്തി. സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുന്നതായും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മിസൈൽ പതിച്ച് ആർക്കും പരിക്കേല്‍ക്കുകയോ മറ്റ് നാശനഷ്ടങ്ങളുണ്ടാകുകയോ ചെയ്തിട്ടില്ല.