കൊച്ചി- മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വമാണ് കേരളത്തിലെ തിയേറ്ററുകളില്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുന്നത്. ഇതിനൊപ്പം ദുല്‍ഖറിന്റെ ഹേ സിനാമിക എന്ന ചിത്രവുമെത്തിയത് ആശങ്കക്കിടയാക്കിയിരുന്നു. ഇതൊന്നുമല്ല കാര്യം. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പൊതുവേ തന്റെ സിനിമകളുടെ പ്രമോഷന്‍ ജോലികള്‍ ഒറ്റയ്ക്കാണ് നോക്കാറുള്ളത്. അതിന് മറ്റ് താരങ്ങളുടെ സഹായമൊന്നും തേടാറില്ല. തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ കുറുപ്പ് റിലീസിന് വന്നപ്പോഴാണ് ആ തീരുമാനത്തിന് ദുല്‍ഖര്‍ മാറ്റം വരുത്തിയത്. സുഹൃത്തുക്കളോട് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്ന് അഭ്യര്‍ത്ഥിച്ചു, ഒപ്പം മമ്മൂട്ടിയുടെ ഫോണെടുത്ത് കുറുപ്പ് വിശേഷങ്ങള്‍ നടന്‍ പങ്കുവെച്ചു. ഇപ്പോഴിതാ സല്യൂട്ടിന്റെ വീഡിയോ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടു.
അതിന് താഴെ വന്ന കമന്റുകളുമാണ് വൈറലാകുന്നത്. 'ഫോണ്‍ വീണ്ടും അടിച്ചു മാറ്റിയല്ലേ, ഇക്ക എത്രയും പെട്ടന്ന് ഫോണിന്റെ പാസ് വേഡ് മാറ്റിക്കോ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് സോണി ലിവില്‍ റിലീസ് പ്രഖ്യാപിച്ചു. ഈ മാസം 18 മുതല്‍ പ്രദര്‍ശനം ആരംഭിക്കും.