ചണ്ഡിഗഡ്- അ്ഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ വോട്ടണ്ണലിന്റെ ആദ്യ സൂചനകള്‍ പുറത്തു വന്നപ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോഴാണിത്. പിന്നീട് ഇതില്‍ മാറ്റം വന്നേക്കാം. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പത്തുമണിയോടെ ആദ്യഫലങ്ങള്‍ പുറത്തുവരും. യുപിയിലെ ആദ്യ ഫലസൂചനകള്‍ പ്രകാരം ബിജെപിയ്ക്ക് ് തൊട്ടു പിന്നില്‍ എസ്പിയുണ്ട്.
യുപിയില്‍ ബിജെപിയെ പുറത്താക്കി അധികാരം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും.
ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുപ്പിന് ശേഷമുള്ള കൂട്ടുകെട്ടുകള്‍ക്കായി പാര്‍ട്ടികള്‍ അണിയറയില്‍ തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി കഴിഞ്ഞു. ഏറ്റവും കൂടുതല്‍ എംപിമാരെ ലോക്സഭയിലേക്ക് അയക്കുന്ന സംസ്ഥാനം, 2024ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറെ ഉറ്റുനോക്കുന്ന സംസ്ഥാനം എന്നീ നിലകളില്‍ ഉത്തര്‍പ്രദേശിലെ ജനവിധി ബിജെപിക്കും നരേന്ദ്ര മോഡി സര്‍ക്കാരിനും നിര്‍ണായകമാണ്.