യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന് റഷ്യ; ചര്‍ച്ചകളിലൂടെ ലക്ഷ്യം നേടും

മോസ്‌കോ- യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ റഷ്യ ലക്ഷ്യമിടുന്നില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. യുക്രൈനുമായി നടക്കുന്ന അടുത്ത ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. യുക്രൈനിന്റെ സ്വാഭാവിക സ്ഥിതി നിലനിര്‍ത്തിക്കൊണ്ട് തന്നെ ചര്‍ച്ചകളിലൂടെ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും റഷ്യന്‍ വക്താവ് പറഞ്ഞു. വ്യാഴാഴ്ച തുര്‍ക്കിയില്‍ നടക്കുന്ന നാലാം ഘട്ട സമാധാന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ട്.

ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ഇടനാഴികള്‍ക്ക് വഴിയൊരുക്കി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു മണിവരെ റഷ്യ വെടിനിര്‍ത്തിയിരിക്കുകയാണ്. ഇക്കാര്യം യുക്രൈന്‍ ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്ചുക് സ്ഥിരീകരിച്ചു.
 

Latest News