രണ്ടര വർഷത്തെ ഇടവേളയ്ക്കു ശേഷം സൂര്യയുടെ ചിത്രം നാളെ തിയേറ്ററുകളിൽ എത്തുന്നു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതർക്കും തുനിന്തവൻ സൂര്യയുടെ ആക്ഷൻ ചിത്രമാണ്. ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് അറിയിച്ചു. കോവിഡ് കാലത്ത് ഒ.ടി.ടി റിലീസായി പ്രേക്ഷകർക്കു മുന്നിലെത്തിയ സൂര്യയുടെ സൂരറൈ പോട്രും ജയ് ഭീമും വൻ വിജയമായിരുന്നു.
സൂര്യയുടെ കരിയറിലെ 40ാം ചിത്രമായ എതർക്കും തുനിന്തവനിൽ പ്രിയങ്ക അരുൾ മോഹനാണ് നായിക. വിനയ് റായ്, സത്യരാജ്, രാജ്കിരൺ, ശരണ്യ പൊൻവണ്ണൻ, സൂരി, സിബി ഭുവനചന്ദ്രൻ, ദേവദർശിനി, എം.എസ്. ഭാസ്‌കർ, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ ആർ. രത്‌നവേലു.