പട്ന- വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിഹാറിലെ അരാരിയ ലോക്സഭാ മണ്ഡലത്തില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ആര്‍ജെ ഡി മുന്നില്‍. ഇവിടെ ഓരോ റൗണ്ടിലും ലീഡ് നില മാറി മറിയുകയാണ്. നേരത്തെ ബിജെപിയായിരുന്നു മുന്നില്‍. ഏറ്റവുമൊടുവിലെ ട്രെന്‍ഡ് അനുസരിച്ച് ആര്‍ജെഡി വീണ്ടും മുന്നിലെത്തിയിരിക്കുകയാണ്. ജഹനാബാദ് നിയമസഭാ മണ്ഡലത്തിലും ആര്‍ജെഡി സ്ഥാനാര്‍ഥിയാണ് മുന്നില്‍. ഭാബുവ നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് ഇപ്പോള്‍ ബിജെപി മുന്നിട്ടു നില്‍ക്കുന്നത്.
ബിഹാറിലെ മഹാസഖ്യം വിട്ട ശേഷം ബിജെപിയെ കൂടെ കുട്ടി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജെഡിയുവിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്്. അരാരിയ ലോക്സഭാ മണ്ഡലത്തില്‍ ആര്‍ജെഡി നേതാവ് മുഹമ്മദ് തസ്്‌ലീമുദ്ദീന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്.