ലഖ്‌നൗ- വോട്ടെണ്ണലിനു മുന്നോടിയായി യുപിയില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ കടത്തുന്നുവെന്ന സമാജ് വാദി പാര്‍ട്ടിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെട്ടു. ചട്ടങ്ങള്‍ ലംഘിച്ച് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റിയ വരാണസി എഡിഎം എന്‍ കെ സിങിനെ സസ്‌പെന്‍ഡ് ചെയ്തു. നടപടി എടുക്കണമെന്ന് കമ്മീഷന്‍ യുപിയിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വരാണസി ജില്ലാ മജിസ്‌ട്രേറ്റ് സ്ഥാനാര്‍ത്ഥികളെ വിവരമറിയിക്കാതെ വോട്ടിങ് യന്ത്രങ്ങള്‍ കടത്തുകയാണെന്ന് കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. വിഡിയോ പുറത്തു വിട്ടാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. വോട്ടിങ് യന്ത്രങ്ങള്‍ ട്രക്കുകളില്‍ കടത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.