Sorry, you need to enable JavaScript to visit this website.

 നാഗചൈതന്യയുടെ ഓര്‍മകളേ വേണ്ട,  വിവാഹ പുടവയും സമാന്ത തിരിച്ചു നല്‍കി 

ഹൈദരാബാദ്- വിവാഹത്തിന് അക്കിനേനി കുടുംബം  നല്‍കിയ പുടവ സമാന്ത തിരിച്ചു നല്‍കി. ചൈതന്യയുടെ യാതൊരു ഓര്‍മകളും വേണ്ട എന്ന തീരുമാനത്തിലാണ് സമാന്ത ഇത് തിരികെ നല്‍കിയതെന്നാണ് നടിയോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
സമാന്ത-നാഗചൈതന്യ വിവാഹമോചന വാര്‍ത്ത ഞെട്ടലോടെയായിരുന്നു ആരാധകര്‍ സ്വകരിച്ചത്. എന്നാല്‍ വിവാഹമോചിതയായി ദിവസങ്ങള്‍ക്കു ശേഷം അക്കിനേനി കുടുംബത്തിന്റെ പേര് തന്റെ പേരില്‍ നിന്നും എടുത്ത് മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് സമാന്ത അക്കിനേനി എന്ന പേര് എടുത്ത് മാറ്റിയതോടെ അത് വലിയ ചര്‍ച്ചയായി. നാഗചൈതന്യയ്‌ക്കൊപ്പമുള്ള ഫോട്ടോസും നീക്കം ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഡിലീറ്റ് ചെയ്തത്. വിവാഹദിന ചിത്രങ്ങളും ഹണിമൂണ്‍ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നാലു വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം ഒക്ടോബര്‍ രണ്ടിനാണ് ഇരുവരും ഔദ്യോഗികമായി പിരിയുന്നുവെന്ന് ആരാധകരെ അറിയിച്ചത്. 'ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സമാന്ത) ഭാര്യഭര്‍ത്താക്കന്മാരെന്ന രീതിയില്‍ വേര്‍പിരിയാനും അവരവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു.

Latest News