Sorry, you need to enable JavaScript to visit this website.

ഉക്രൈനില്‍നിന്ന് ഇതുവരെ 16,000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു-മന്ത്രി വി.മുരളീധരന്‍

ന്യൂദല്‍ഹി- റഷ്യ ആക്രമണം തുടരുന്ന ഉക്രൈനില്‍ കുടുങ്ങിയ 20,000 ഇന്ത്യന്‍ പൗരന്മാരില്‍  16,000 ലേറെ പേരെ ഇതിനകം ഒഴിപ്പിക്കാന്‍ സാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ തിങ്കളാഴ്ച അറിയിച്ചു.

ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍  ഇന്ത്യന്‍ പൗരന്മാരെ ഉക്രൈനില്‍നിന്ന് തിരികെ കൊണ്ടുവരുന്നതിന്  ഇന്ത്യന്‍ എംബസികള്‍ മികച്ച ശ്രമങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
 
ഏകദേശം 3,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനായി ഇപ്പോഴും ഉക്രൈന്റെ ഉക്രൈനിലെ സുമി മേഖലയില്‍ 600ഓളം വിദ്യാര്‍ത്ഥികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവരെ ഒഴിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ എംബസി ചെയ്തുവരികയാണെന്നും മന്ത്രി അറിയിച്ചു.

 

 

Latest News