മുംബൈ- ജോധ്പൂരില്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബിഗ് ബി അമിതാഭ് ബച്ചന് ശാരീരികാസ്വസ്ഥ്യം. മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമെത്തി ബച്ചനെ പരിശോധിച്ചു. ഭയപ്പെടാനിലെന്നും ബച്ചന്‍ സുഖമായിരിക്കുന്നുവെന്നും പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.അദ്ദേഹം തല്‍ക്കാലം മുംബൈയിലേക്ക് മടങ്ങുന്നില്ല.തനിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കാര്യം ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.
ആമിര്‍ഖാന്‍, കത്രീന കൈഫ്, ഫാത്തിമ സന ശൈഖ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. വിജയ് കൃഷ്ണയാണ് സംവിധാനം. ആദ്യ ചിത്രീകരണം തായ്‌ലന്‍ഡിലായിരുന്നു. നവംബറിലാണ് റിലീസ്.