മുംബൈ- ബോളിവുഡ് താരം സോനാക്ഷി സിന്‍ഹയ്ക്ക് എതിരെ തട്ടിപ്പ് കേസില്‍ ജാമ്യമില്ലാ വാറന്റ്. മൊറാദാബാദ് സ്വദേശി പ്രമോദ് ശര്‍മ്മയുടെ പരാതിയിന്മേലാണ് നടിയ്‌ക്കെതിരെ നടപടി. ദല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി സോനാക്ഷി സിന്‍ഹ 37 ലക്ഷം മുന്‍കൂറായി കൈപ്പറ്റി. എന്നാല്‍ സോനാക്ഷി പരിപാടിയില്‍ പങ്കെടുത്തില്ല എന്ന് പരാതിയില്‍ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നടിയുടെ മാനേജര്‍ തിരികെ നല്‍കിയില്ല.സോനാക്ഷിയെ ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നും പരിപാടിയുടെ നടത്തിപ്പുകാരനായ പ്രമോദ് പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് സോനാക്ഷിയോട്‌പോാലീസ് സ്‌റ്റേഷനില്‍ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചെങ്കിലും നടി എത്തിയില്ല. തുടര്‍ന്ന് തട്ടിപ്പ് കേസില്‍ നടിക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.