മട്ടാഞ്ചേരി- നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന അഭിനയിക്കും. . മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു പുതിയ സിനിമ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്യാം പുഷ്‌കരനാണ് ഈ സിനിമയുടെ തിരക്കഥ. ആഷിഖ് അബു സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് ഭാവനയെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഒരുപാട് നാളായി തന്റെ സിനിമാ ആലോചനകളില്‍ ഭാവന കടന്നവരാറുണ്ടായിരുന്നെന്നും അതെല്ലാം ഭാവനയോട് പറയാറണ്ടായിരുന്നെന്നും ആഷിഖ് അബു പറഞ്ഞു. 'കൂടെക്കൂടെ നമ്മളുടെ സിനിമാ ആലോചനകളില്‍ ഭാവന വരാറുണ്ടായിരുന്നു. അതെല്ലാം ഭാവനയെ അറിയിക്കാറുണ്ടായിരുന്നു. ഉടന്‍ തന്നെ ഭാവന മലയാളത്തിലേക്ക് കടന്നുവരും. അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവും. ഒരു കഥ അവര്‍ കേട്ടു...അത് അവര്‍ക്കിഷ്ടപ്പെട്ടിട്ടുണ്ട്,' ആഷിക് അബു പറഞ്ഞു.