ന്യൂദല്‍ഹി- ഉക്രൈനില്‍നിന്ന് മടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠനം അനുവദിക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. യുദ്ധം കാരണം വിദ്യാര്‍ഥികള്‍ക്ക് പഠനം തടസ്സപ്പെട്ടിരിക്കയാണ്. അവിടെ പഠനം മുടങ്ങിയേടത്തുവെച്ച് ഇവിടത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠനം തുടരാന്‍ അനുവദിക്കണമെന്നാണ് നവീന്‍ പട്നായിക് കത്തില്‍ ആവശ്യപ്പെട്ടത്.