പാരീസ്- റഷ്യയിൽ കഴിയേണ്ടത് അത്യാവശ്യമല്ലെങ്കിൽ ഉടൻ റഷ്യ വിടാൻ ഫ്രാൻസ് സ്വന്തം പൗരൻമാരോട് ആവശ്യപ്പെട്ടു. റഷ്യക്ക് രാജ്യാന്തര ഉപരോധം ഏർപ്പെടുത്തുന്നതിൽ മുന്നിൽനിന്ന രാജ്യമാണ് ഫ്രാൻസ്. ഈ സഹചര്യത്തിൽ കൂടിയാണ് റഷ്യയിൽനിന്ന് തിരിച്ചുവരാൻ ഫ്രാൻസ് പൗരൻമാരോട് ആവശ്യപ്പെട്ടത്.