കീവ്- ഉക്രൈന് തലസ്ഥാനമായ കീവിന് സമീപം സ്ത്രീകളുടെ ആശുപത്രിക്ക് നേരെ റഷ്യയുടെ ഷെല്ലാക്രമണം. ബുസോവ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രിക്കുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരേയും ഒഴിപ്പിച്ചതായി ആശുപത്രി സി.ഇ.ഒ വ്യക്തമാക്കി. ഷെല്ലാക്രമണം നടന്നെങ്കിലും ആശുപത്രി കെട്ടിടത്തിന് തകരാറ് സംഭവിച്ചില്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
അതേസമയം റഷ്യ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഉക്രൈന് ആരോപിച്ചു. 'ഉുക്രൈന് സേന റഷ്യയെ പ്രതിരോധിക്കുന്നത് തുടരുകയാണ്. അതിര്‍ത്തികള്‍ സംരക്ഷിക്കുകയും റഷ്യന്‍ സേന കീവിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നുണ്ട്. ശത്രുസേന അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ മാനദണ്ഡങ്ങള്‍ അവഗണിച്ച് നുഴഞ്ഞുകയറുകയാണ്. ഉക്രൈന് സേനയുടേയും പോലീസിന്റേയും യൂണിഫോംപോലും അവര്‍ നുഴഞ്ഞുകയറ്റത്തിനായി ദുരുപയോഗപ്പെടുത്തുന്നുവെന്നും എന്നാല്‍ ഉക്രൈന് സേന ഇതിനെ പ്രതിരോധിച്ചതായും പ്രതിരോധമന്ത്രാലയം പറഞ്ഞു.