ന്യൂദല്‍ഹി- ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 5.4 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം ജി.ഡി.പി 8.9 ശതമാനം വളര്‍ച്ചയും കൈവരിച്ചു. ജി.ഡി.പി കണക്കുകള്‍ തിങ്കളാഴ്ച സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് (ങീടജക) പുറത്തുവിട്ടത്.
കഴിഞ്ഞ രണ്ട് പാദങ്ങളിലെ ജി.ഡി.പി എസ്റ്റിമേറ്റുകളും സര്‍ക്കാര്‍ നേരിയ തോതില്‍ പരിഷ്‌കരിച്ചു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ (ക്യു 2) ജിഡിപി മുന്‍ എസ്റ്റിമേറ്റ് 8.4 ശതമാനത്തിന് പകരം 8.5 ശതമാനവും ഏപ്രില്‍-ജൂണ്‍ പാദത്തില്‍ (ക്യു 1) കുത്തനെ 20.3 ശതമാനവും വര്‍ദ്ധിച്ചു. നേരത്തെ ഇത് 20.1 ശതമാനം രേഖപ്പെടുത്തിയിരുന്നു.