Sorry, you need to enable JavaScript to visit this website.

ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ പൂജാ വിഡിയോ 

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ പൂജ വീഡിയോ പുറത്തുവിട്ടു. മമ്മൂട്ടി തന്നെയാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ  പോസ്റ്റ് ചെയ്തത്. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും അദ്ദേഹത്തിന്റേതു തന്നെ. 
മെമ്മറീസ് എന്ന ചിത്രത്തിനു ശേഷം പി.കെ. മുരളീധരനും ശാന്താ മുരളീധരനും നിര്‍മിക്കുന്ന ചിത്രത്തില്‍  
അനു സിതാര, ഷംന കാസിം, റായ്‌ലക്ഷ്മി എന്നിവര്‍ അഭിനയിക്കുന്നു. കുട്ടനാട്ടുകാരനായ ഒരു ബ്ലോഗെഴുത്തുകാരനിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ബ്ലോഗെഴുത്തുകാരനായ ഹരിയായി സഞ്ജു ശിവറാം വേഷമിടുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരായ 'കോഴി തങ്കച്ചന്‍' എന്നായിരുന്നു നേരത്തെ ചിത്രത്തിന് പേര് നിശ്ചയിച്ചിരുന്നത്. പിന്നീടാണ് ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നാക്കിയത്.

Latest News