മോസ്‌കോ- റഷ്യ-ഉക്രൈൻ പ്രതിസന്ധിയിലെ പ്രധാന സംഭവങ്ങൾ
ഉക്രൈനും റഷ്യയും തമ്മിൽ ചർച്ച ബെലാറസിൽ തുടങ്ങി. ബെലാറസ് അതിർത്തിയിലാണ് ചർച്ച നടക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക നടപടിക്കാണ് റഷ്യ സാക്ഷ്യം വഹിക്കുന്നത്.
ഉക്രൈനിലെ പ്രധാന നഗരമായ കാർകിവിലും കീവിലും സ്‌ഫോടനങ്ങളുണ്ടായി.
ചെർണിവിൽ മിസൈൽ ആക്രമണത്തെ തുടർന്ന് ആളുകൾ താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ചു.
നാറ്റോ സഖ്യരാജ്യങ്ങൾ ഉക്രൈന് കൂടുതൽ ആയുധങ്ങൾ നൽകി. മിസൈൽ വേധ ആയുധങ്ങളടക്കമാണ് ഉക്രൈന് കൈമാറുന്നത്.
റഷ്യക്ക് ആകാശവിലക്ക് ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം പുറത്തുവന്നതോടെ നിരവധി വിമാനങ്ങൾ റഷ്യ റദ്ദാക്കി.
റഷ്യ ഈ യുദ്ധത്തിൽതോറ്റേ മതിയാകൂവെന്നും കൂടുതൽ കർശന നടപടികൾ റഷ്യക്കെതിരെ ചുമത്തുമെന്നും ബ്രിട്ടൻ പ്രഖ്യാപിച്ചു.
ക്രൂഡ് ഓയിലിന് വില വർധിച്ചു.
റഷ്യയിൽനിന്ന് പിൻവാങ്ങാൻ ബ്രിട്ടീഷ് പെട്രോളിയം തീരുമാനിച്ചു.
14 കുട്ടികളടക്കം 352 പേരാണ് ഉക്രൈനിൽ റഷ്യൻ ആക്രമണത്തിൽ ഇതോടകം കൊല്ലപ്പെട്ടത്. 1684 പേർക്ക് പരിക്കേറ്റു.
യുദ്ധത്തിന് എതിരെ റഷ്യയിൽ വൻ പ്രകടനം നടക്കുന്നു.