ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രവിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റൈറ്റര്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മഞ്ജു വാര്യ- റിമ കല്ലിംഗല്‍ ചിത്രം റാണി പദ്മിനിയുടെയും മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വത്തിന്റെയും സഹരചയിതാവാണ് രവിശങ്കര്‍. മിസ്റ്ററി ഡ്രാമ ഗണത്തില്‍പ്പെടുന്ന പോലീസ് ചിത്രമാണ് റൈറ്റര്‍. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷാഹി കബീര്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു. കോഴിക്കോടാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. യൂലിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഖില്‍, ആഷിക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നിമിഷ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: യാക്‌സന്‍, നേഹ, എഡിറ്റിംഗ്: കിരണ്‍ ദാസ്,