മോസ്കോ- ഉക്രൈനുമായി ചര്‍ച്ചക്ക് തയാറാണെന്ന് അറിയിച്ച് റഷ്യ. ഉക്രൈന്റേയും റഷ്യയുടേയും അയല്‍രാജ്യമായ ബെലാറസില്‍ ചര്‍ച്ച നടത്താമെന്നും വിഷയത്തില്‍ ഉക്രൈന്റെ പ്രതികരണം അറിയാന്‍ കാത്തിരിക്കുകയാണെന്നും റഷ്യ വ്യക്തമാക്കി. പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ പ്രതിനിധികളും ചര്‍ച്ചക്കായി റഷ്യന്‍ സംഘത്തിനൊപ്പമുണ്ട്. അതേസമയം, ആക്രമണം നിര്‍ത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസില്‍നിന്ന് ആക്രമണം നടത്തുമ്പോള്‍ ചര്‍ച്ച സാധ്യമല്ലെന്നും ഉക്രൈന് പ്രസിഡന്റ് പ്രതികരിച്ചു.
റഷ്യ നടത്തുന്നത് നരഹത്യയാണെന്നും ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്നും സെലന്‍സ്കി ആവശ്യപ്പെട്ടു. റഷ്യ ആക്രമണം നടത്തുന്ന ബെലാറസില്‍ നിന്നാണ്. അവിടെ വെച്ച് ചര്‍ച്ച നടത്താന്‍ കഴിയില്ല. ഇതിന് പകരമായി വാഴ്സോ, ഇസ്താംബുള്‍ തുടങ്ങിയ അഞ്ച് നഗരങ്ങളില്‍ ഒന്നില്‍വെച്ചാകാമെന്നാണ് സെലന്‍സ്കി വ്യക്തമാക്കി. കഴിഞ്ഞ രാത്രിയില്‍ റഷ്യ നടത്തിയത് ശക്തമായ ആക്രമണമാണെന്നും സെലന്‍സ്കി പറഞ്ഞു.