കീവ്- ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു
- ഇന്ന് പുലര്‍ച്ചെ കീവില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുകയും സ്‌ഫോടനം കേള്‍ക്കുകയും ചെയ്തു
- തിങ്കളാഴ്ച രാവിലെ വരെ കര്‍ഫ്യൂ ഉള്ളതിനാല്‍ ഉക്രേനിയന്‍ തലസ്ഥാനത്തെ നിവാസികള്‍ ബങ്കറിനുള്ളില്‍ കഴിയുകയാണ്.
- പോളണ്ടും മോള്‍ഡോവയും ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളിലേക്ക് നിരവധി ആളുകള്‍ ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്യുന്നത് തുടരുന്നു
- പാശ്ചാത്യ രാജ്യങ്ങള്‍ ചില റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റ് നെറ്റ്വര്‍ക്കില്‍ നിന്ന് നീക്കം ചെയ്യുമെന്നും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് ഫലപ്രദമായി വിച്ഛേദിക്കുമെന്നും പറയുന്നു.
- റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഉപരോധം ഒഴിവാക്കുന്നതില്‍നിന്ന് തടയുമെന്നും അവര്‍ പ്രതിജ്ഞയെടുത്തു
- യു.എസും ജര്‍മ്മനിയും നെതര്‍ലാന്‍ഡ്‌സും ഉക്രെയ്നിന്റെ യുദ്ധശ്രമങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ അയയ്ക്കുന്നു.