ന്യൂദല്‍ഹി- യുദ്ധം തുടരുന്ന ഉക്രൈനില്‍നിന്ന് ഒഴിപ്പിച്ച 219 ഇന്ത്യക്കാരുമായി വിമാനം മുംബൈയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. റുമേനിയയില്നിന്നാണ് വിമാനം പറന്നുയര്‍ന്നത്.
ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന് താന്‍ തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.